ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക്

 

ഇസ്ളാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥം ആയ ഖുർ ആൻ ഈ പുസ്‌തകത്തിൽ വിമർശനവിധേയം ആവുന്നു. ഖുർ ആനും ഹദീസുകളും കൃത്യമായി ഉദ്ധരിച്ചുകൊണ്ട്, ഈ മതം അനുശാസിക്കുന്ന പ്രാകൃത വിശ്വാസങ്ങളും കടുത്ത അസഹ്ഷ്ണുതയും ഒരു ആധുനിക സമൂഹത്തിന് നിരക്കുന്നതല്ല എന്ന് ഇടമറുക് തുറന്നു കാണിക്കുന്നു. മതവിദ്വേഷം തരിന്പും ഇല്ലാതെ, ചരിത്രപരവും വിമർശനാത്മകവുമായ സമീപനത്തോടെ ഖുർ ആനെയും ഹദീസുകളെയും ഇസ്ലാമിലെ അന്ധവിശ്വാസങ്ങളെയും ഇടമറുക് വിമർശന വിധേയമാക്കുന്നു.

കേരളത്തിലാകെ വലിയ ചർച്ചാവിഷയം ആയ ഈ പുസ്‌തകത്തോട് പ്രതികരിച്ചുകൊണ്ട് എല്ലാ മുസ്ളീം വിഭാഗങ്ങളും മറുപടി പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അവയ്‌ക്കെല്ലാം ഉള്ള മറുപടിയും ഈ പുസ്‌തകത്തിന്റെ അനുബന്ധത്തിൽ ഉണ്ട്.

 

മുഹമ്മദ് ജനിച്ചില്ലായിരുന്നെങ്കിൽ ലോകം ഇന്നത്തേതിനേക്കാൾ മെച്ചപ്പെട്ട ഇടം ആവുമായിരുന്നു എന്ന അതിശക്തമായ വിലയിരുത്തലോടെയാണ് ഈ പുസ്‌തകം അവസാനിക്കുന്നത്.

 

ഇടമറുകിന്റെ ലളിതമായ ആഖ്യാന ശൈലി. ചിന്തിക്കുന്ന ഓരോ മലയാളിയും സ്വന്തമായി സൂക്ഷിക്കേണ്ട കൃതി.

 

കംപ്യൂട്ടറിലും സ്‍മാർട്ട് ഫോണിലും വായിക്കാവുന്ന ഇ-ബുക്ക്.

 

ഈ പുസ്‌തകം ഇൻഡ്യയിൽ വാങ്ങാനും ഡൌൺലോഡ് ചെയ്യുവാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://bit.ly/359qqqb

Quran Oru Vimarshana Patanam by J Edamaruku

3,85 €Price
  • PDF