top of page

Rationalist International Conference 2024

2024 ഏപ്രിൽ 26, 27, 29 തീയതികളിൽ നടക്കുന്ന Rationalist International Conference-ൽ പങ്കെടുക്കാൻ താല്പര്യമുണ്ട് എന്ന് അറിയിച്ചതിന് നന്ദി. ഈ കോൺഫറൻസിനെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾക്ക് Rationalist International-ന്റെ വെബ് സൈറ്റിലെ

ഈ പേജ് സന്ദർശിക്കുക: www.rationalists.net/home

ആമുഖം 

 

കോൺഫറൻസ് പരിപാടികൾ ഫിൻലന്റിന്റെ തലസ്ഥാനമായ ഹെൽസിങ്കി, എസ്റ്റോണിയയുടെ തലസ്ഥാനമായ ടാലിൻ  എന്നീ നഗരങ്ങളിലും ബാൾട്ടിക് കടലിലെ ഒരു ക്രൂയിസ് കപ്പലിലുമായിട്ടാണ് നടക്കുന്നത്. 

 

ലോകപ്രശസ്തരായ നിരവധി പ്രഭാഷകർ ഈ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നുണ്ട്. കോൺഫറൻസ് ഭാഷ ഇംഗ്ലീഷ് ആണ്. പരിഭാഷ ഉണ്ടാവില്ല. 

 

റാഷണലിസ്റ്റ്  ഇന്റർനാഷനലിന്റെ ഒൻപതാമത്തെ ലോക സമ്മേളനം ആണിത്. കടലിലെ ക്രൂയിസിൽ നടക്കുന്ന മൂന്നാമത്തെ സമ്മേളനവും. കഴിഞ്ഞ സമ്മേളനം നടന്നത് ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ആണ്.

 

Rationalist International ഫിൻലന്റിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആണ്. 

 

കേരളത്തിൽ നിന്ന് വരുന്നവർക്ക് കോൺഫറൻസിന് മുമ്പും ശേഷവുമായി നടക്കുന്ന പരിപാടികളിലും കൂടി പങ്കെടുക്കാവുന്ന വിധവും, പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും പറ്റുന്ന വിധത്തിലാണ് യാത്രാ പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്.

 

2024 ഏപ്രിൽ 23-ന് പുറപ്പെട്ട് മെയ് 2-ന് തിരികെ പോകാവുന്ന വിധത്തിലാവും വിമാന ടിക്കറ്റും താമസിക്കാനുള്ള ഗസ്റ്റ് ഹൗസുമൊക്കെ ബുക്ക് ചെയ്യുന്നത്. ഭക്ഷണം ഉൾപ്പെടെയാണ് യാത്രാ പാക്കേജ്.

 

രജിസ്റ്റേഷൻ ഫീ കൂടാതെ  ₹1,50,000 ആണ് പത്തു ദിവസത്തെ ഈ യാത്രാപരിപാടിക്ക് വേണ്ടി വരുന്നത്. (വിമാന ടിക്കറ്റ്, ഹോട്ടൽ/ ഗസ്റ്റ് ഹൗസ് ബുക്കിങ് / ഭക്ഷണം / ഡിന്നറുകൾ / ആഭ്യന്തര യാത്രകൾ / മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പടെയാണിത്). ഇന്ത്യൻ രൂപയിലോ യൂറോയിലോ ഡോളറിലോ ബ്രിട്ടീഷ് പൗണ്ടിലോ ഈ  പണം അടയ്ക്കാം.

 

പങ്കെടുക്കുവാൻ എന്താണ് ചെയ്യേണ്ടത്?

ആദ്യമായി ചെയ്യേണ്ടത് കോൺഫറൻസിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യുകയാണ്. രജിസ്റർ ചെയ്യാനുള്ള ലിങ്ക് ഇതാണ്: https://www.rationalists.net/event-details-registration/spring-of-reason-and-exuberance

 

രജിസ്റ്റർ ചെയ്താലുടനെ നിങ്ങളുടെ Registration ticket ഇമെയിലായി കിട്ടും. 

 

തുടർന്ന് താഴെയുള്ള ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുമ്പോൾ യാത്രാ പാക്കേജിന്റെ ഇൻവോയ്‌സ്‌ അയച്ചുതരും. അത് അടച്ച് ഒരാഴ്ചയ്ക്കകം വിമാന ടിക്കറ്റ്, ഫിൻലന്റിലെ താമസം, ഇൻഷുറൻസ്  എന്നിവ ബുക്ക് ചെയത്  അവയും ഇൻവിറ്റേഷനും  വിമാന യാത്രയുടെ itinerary-യും അയച്ചുതരും.

ഇവയെല്ലാം ഉൾപ്പെടുത്തിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്.

 

വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? 

 

വിസയ്ക്ക് ഓൺലൈനിൽ ആണ് അപേക്ഷിക്കേണ്ടത്. എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം വായിച്ച് പൂർണ്ണമായും പൂരിപ്പിച്ച വിസ അപേക്ഷാ ഫോം ഒപ്പിട്ട് ഓൺലൈനിൽ സമർപ്പിക്കുക. 

 

വിസ ഫീസ് €60 ആണ് (ഉദ്ദേശം ₹ 5500). ഇത് അപേക്ഷ സമർപ്പിക്കുമ്പോൾ ഓൺലൈനിൽ അടയ്ക്കണം. (ഓൺലൈനിൽ അപേക്ഷിക്കേണ്ട ലിങ്ക് അയച്ചുതരും).

 

ഫോട്ടോ: വിസയ്ക്ക്  അപേക്ഷാ ഫോമിനൊപ്പം അപേക്ഷകൻ തന്റെ ഏറ്റവും പുതിയ രണ്ട് ഫോട്ടോകൾ അറ്റാച്ചുചെയ്യണം. ഫോട്ടോകൾ മൂന്ന് മാസത്തിൽ കൂടുതൽ പഴക്കമുള്ളതായിരിക്കരുത്.

 

സാധുവായ പാസ്‌പോർട്ട്: പാസ്‌പോർട്ട് 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതായിരിക്കരുത്. നിങ്ങൾ മടങ്ങിപ്പോകുന്ന തീയതിക്ക് ശേഷം മൂന്ന് മാസത്തേക്ക് ഇത് സാധുതയുള്ളതായിരിക്കണം.

 

മറ്റു രേഖകൾ: കോൺഫറൻസ് രജിസ്‌ട്രേഷൻ ടിക്കറ്റ്, Rationalist Intarnational-ന്റെ ഇൻവിറ്റേഷൻ, വിമാന യാത്രയുടെ തീയതിയും ഫ്ലൈറ്റ് ബുക്കിംഗ് വിവരങ്ങളും, യൂറോപ്പിലെ കൃത്യമായ യാത്രാ പരിപാടി, ഓരോ സ്ഥലത്തേയും താമസത്തിനുള്ള ബുക്കിംഗ്, മെഡിക്കൽ ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, യാത്രോദ്ദേശ്യം വ്യക്തമാക്കുന്ന കവറിങ് ലെറ്റർ.  

 

അപേക്ഷ സമർപ്പിക്കിന്നതിനു മുമ്പായി ഈ രേഖകൾ തയ്യാറാക്കാനും പരിശോധിക്കാനും ഞങ്ങളുടെ ഒരു പ്രതിനിധി ആവശ്യമെങ്കിൽ ഫോണിലൂടെ സഹായിക്കും. 

 

ഫിൻലന്റിലേക്ക് യാത്ര ചെയ്യാനായി Schengen Visa-യ്ക്കാണ് അപേക്ഷിക്കേണ്ടത്. യൂറോപ്പിലെ 26 രാജ്യങ്ങളിൽ അതിർത്തികൾ പരിഗണിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന വിസ ആണത്. കോൺഫറൻസിൽ പങ്കെടുക്കാൻ വരുന്നതുകൊണ്ട് ബിസിനസ് വിസയ്ക്കാണ് അപേക്ഷിക്കേണ്ടത്. 

 

ഓൺലൈനിൽ അപേക്ഷിച്ചതിനുശേഷം ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ന്യൂ ഡെൽഹി, കൊൽക്കത്ത ഇവയിലേതെങ്കിലുമൊരിടത്തെ VFS Global കേന്ദ്രത്തിൽ ബയോ മെട്രിക് രേഖകൾ നൽകേണ്ടതുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷനുശേഷം ഇതിനുള്ള അപ്പോയ്ന്റ്മെന്റ് എടുക്കാം.

 

VFS Global കേന്ദ്രത്തിൽ ബയോ മെട്രിക് രേഖകൾ സമർപ്പിച്ചാൽ സാങ്കേതികമായി രണ്ടാഴ്ച കൊണ്ട് വിസ കിട്ടാമെങ്കിലും ഫലത്തിൽ ഒരു മാസത്തിലേറെ വൈകിയേക്കാം. ഇതുകൊണ്ട് എത്രയും നേരത്തെ കോൺഫറൻസ് രജിസ്‌ട്രേഷൻ പൂർത്തിയാക്കി Schengen Visa-യ്ക്ക് അപേക്ഷിക്കണം. 


കാൻസലേഷനും റി-ഫണ്ടും: വ്യക്തിപരമായ കാരണങ്ങളാൽ താങ്കളുടെ യാത്ര മാറ്റി വയ്‌ക്കേണ്ടി വരികയാണെങ്കിൽ കോൺഫറൻസ് തുടങ്ങുന്നതിന് 30 ദിവസം മുമ്പ് അറിയിക്കണം. എന്തെങ്കിലും കാരണവശാൽ താങ്കൾക്ക് വിസ കിട്ടാതെ വരികയാണെങ്കിൽ കോൺഫറൻസ് തുടങ്ങുന്നതിന് 15  ദിവസം മുമ്പ് അറിയിക്കണം. അത്തരം സാഹചര്യങ്ങളിൽ താങ്കൾ അടച്ച തുക 25 % കാൻസലേഷൻ ചാർജ്ജുകൾ കുറച്ച് കോൺഫറൻസിന് ശേഷം റി-ഫണ്ടുകൾ കിട്ടുന്ന മുറയ്ക്ക് തിരിച്ച് അയച്ചു തരുന്നതാണ്. 

 

കോൺഫറൻസിൽ പങ്കെടുക്കുവാൻ ആദ്യമായി ചെയ്യേണ്ടത് രജിസ്റ്റർ ചെയ്യുകയാണ്. രജിസ്റർ ചെയ്യാനുള്ള ലിങ്ക് ഇതാണ്:

https://www.rationalists.net/event-details-registration/spring-of-reason-and-exuberance

 

രജിസ്‌ട്രേഷൻ ടിക്കറ്റ് ഓൺലൈനിൽ ഉടനെ കിട്ടും. കേരളത്തിൽനിന്നുള്ള യാത്രാ പാക്കേജിന്റെ ഭാഗമായി ഒന്നിച്ചു വരാനാണ് പരിപാടിയെങ്കിൽ  താഴെ കൊടുക്കുന്ന ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.

കോൺഫറൻസ് യാത്ര പാക്കേജിൽ ചേരാൻ താല്പര്യപ്പെടുന്നു. കോൺഫറൻസിൽ പങ്കെടുക്കാൻ ഞാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Thanks for submitting!

bottom of page